ഹൈദരാബാദ്-ആന്ധ്രപ്രദേശില്‍ എം.എല്‍.എയും മുന്‍ എം.എല്‍.എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു. ടി.ഡി.പി എം.എല്‍.എ കെ.സര്‍വേശ്വര റാവുവും, മുന്‍ എം.എല്‍.എ സിവേരി സോമയുമാണ് കൊല്ലപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ വിശാഖപട്ടണത്തിന് സമീപം ദംബ്രിഗുഡ മണ്ഡലില്‍ വെച്ചായിരുന്നു സംഭവം.
അറക്കുവാലി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയാണ് സര്‍വേശ്വര റാവു. ആക്രമണത്തില്‍ നിരവധി മാവോയിസ്റ്റുകള്‍ പങ്കെടുത്തതായാണ് സൂചന. ഇരുവര്‍ക്കും നേരത്തെ തന്നെ മാവേയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നു.