Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ബി.ജെ.പി നേതാക്കളുടെ ഏറ്റുമുട്ടല്‍- Video

അല്‍വാര്‍- രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും ബി.ജെ.പി നേതാക്കള്‍ക്കിടയിലെ പോര് രൂക്ഷമാകുന്നത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകുന്നു. അല്‍വാറില്‍ ഒരു പൊതു പരിപാടിക്കിടെ മുഖ്യമന്ത്രി വസുന്ധരാ രാജെ വേദിയിലിരിക്കെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സ്റ്റേജില്‍ ഏറ്റുമുട്ടിയത് വലിയ നാണക്കേടായിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളായ രോഹിതാഷ് ശര്‍മയും ദേവിസിങ് ശെഖാവത്തും തമ്മില്‍ പരസ്പരം ഉന്തും തള്ളുമുണ്ടായി അടിപിടിയുടെ വക്കിലെത്തി. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ഇടപെട്ട് ശെഖാവത്തിനെ വേദിയില്‍ നിന്നും താഴെയിറക്കുകയും ചെയ്തു. മോശം പെരുമാറ്റത്തിന് ഇരുനേതാക്കളും പരസ്പരം പഴിചാരി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അടിപിടിക്കു കാരണമെന്തെന്നു വ്യക്തമല്ല.

Latest News