Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സും ഇത്തിഹാദും ലയിച്ച് ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയാകുമോ? സത്യം ഇതാണ്

അബുദബി- യുഎഇയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനക്കമ്പനികള്‍ ലയിച്ച് ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി രൂപീകരിക്കുന്നുവെന്ന ബ്ലൂംബര്‍ഗ് റിപോര്‍ട്ടില്‍ വസ്തുത ഇല്ലെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. ഇത്തിഹാദിനെ ഏറ്റെടുക്കാന്‍ എമിറേറ്റ്‌സ് ശ്രമിക്കുന്നതായാണ് പേരു വെളിപ്പെടുത്താത്ത കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപോര്‍ട്ട് വന്നത്. ഈ അഭ്യൂഹത്തില്‍ സത്യമില്ലെന്ന് എമിറേറ്റ് വക്താവ് അറിയിച്ചു. ഇത്തിഹാദും ഇക്കാര്യം വ്യക്തമാക്കി പ്രസ്താവനയിറക്കി. ദുബയ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എമിറേറ്റ്‌സ്. ഇത്തിഹാദ് അബുദാബി സര്‍ക്കാരിന്റേതും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏതാണ്ട് ഒരേ പോലെ മികച്ച വളര്‍ച്ച കൈവരിച്ച് പേരെടുത്ത ഇരു കമ്പനികളും വ്യോമയാന രംഗത്ത് ഇപ്പോള്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. 

ഇരു കമ്പനികളും ഏതാനും മാസങ്ങള്‍ക്കു മുമ്പ് പരസ്പര സഹകരണ കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതു പ്രകാരം ഇത്തിഹാദ് പൈലറ്റുമാര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് താല്‍ക്കാലികമായി എമിറേറ്റ്‌സിലും ചേരാം. എന്നാല്‍ ഇരു കമ്പനികളും ലയിക്കില്ലെന്ന് മേയില്‍ ദുബയ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധ്യക്ഷനും ദുബയ് എയര്‍പോര്‍ട്‌സ് മേധാവിയും എമിറേറ്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒയുമായ ശൈഖ് അഹമദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കിയിരുന്നു. എമിറേറ്റ്‌സും ഇത്തിഹാദും ലയിക്കുമെന്ന് അഭ്യൂഹം കഴിഞ്ഞ അഞ്ചു വര്‍ഷമായി പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു നീക്കവും നടന്നിട്ടില്ല.
 

Latest News