ബെയ്ജിങ- റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയതിനു ചൈനയ്ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസ് നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ചൈന രംഗത്തെത്തി. യുഎസിന്റെ ഭാഗത്തു നിന്നുണ്ടായ യുക്തിരഹിതമായ നീക്കത്തില്‍ ചൈനയ്ക്ക് ശക്തമായ രോഷമുണ്ടെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. 'ഈ തെറ്റ് തിരുത്തി ഉപരോധം പിന്‍വലിക്കാന്‍ ശക്തമായ ഭാഷയില്‍ ഞങ്ങള്‍ യുഎസിനോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ യുഎസ് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'- ചൈനീസ് വക്താവ് മുന്നറിയിപ്പു നല്‍കി. ചൈനയുടെ പ്രതിഷേധം ഔദ്യോഗികമായി യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ ഗുരുതരമായ ലംഘനമാണ് ഉപരോധത്തിലൂടെ യുഎസ് നടത്തിയിരിക്കുന്നത്്. രണ്ടു രാജ്യങ്ങളും സൈന്യങ്ങളും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന ഈയിടെ റഷ്യയില്‍ നിന്നും സുഖോയ് സു-35 പോര്‍വിമാനങ്ങളും എസ്-400 മിസൈലുകളും വാങ്ങിയതാണ് യുഎസ് ഉപരോധമേര്‍പ്പെടുത്താന്‍ കാരണമായത്. ചൈനീസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എക്വിപ്‌മെന്റ് ഡെവലപമെന്റ് ഡിപാര്‍ട്ടുമെന്റിനു മേലാണ് യുഎസ് സാമ്പത്തിക ഉപരോധമേര്‍്‌പ്പെടുത്തിയത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായി നില്‍ക്കുന്നതിനിടെയാണ് ഈ ഉപരോധവും വന്നത്. റഷ്യയ്‌ക്കെതിരായ യുഎസ് നീക്കങ്ങളുടെ ഭാഗമായി ഇതാദ്യമായാണ് മൂന്നാമത് ഒരു രാജ്യം ശിക്ഷിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.