ലേക് വിക്ടോറിയ- താന്‍സാനിയയില്‍ കടത്തുബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 126 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. 200 ലേറെ പേര്‍ ഒഴുക്കില്‍ പെട്ടതായാണ് സംശയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ബുഗോറോറയില്‍നിന്നുള്ള എം.വി നെയ്‌രേറെ ബോട്ട് ഉകാറാ ദ്വീപിനു സമീപമെത്തിയപ്പോഴാണ് മുങ്ങിയത്. ബോട്ട് നിര്‍ത്താറായപ്പോള്‍ യാത്രക്കാര്‍ ഒരു ഭാഗത്തേക്ക് നീങ്ങിയതാണ് അപകടത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നു.
100 പേരെ കയറ്റാന്‍ മാത്രം അനുമതിയുണ്ടായിരുന്ന ബോട്ട് അപകടത്തില്‍ പെടുമ്പോള്‍ 400 യാത്രക്കാരുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരത്തുനിന്ന് 50 മീറ്റര്‍ അകലെ ബോട്ട് മുങ്ങുമ്പോള്‍ അതില്‍ സിമന്റ്, മൈദ ചാക്കുകളുമുണ്ടായിരുന്നു. ബുഗോറോറയില്‍ ചന്ത ദിവസമായതിനാലാണ് ബോട്ടില്‍ പതിവിലും കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നത്. ദിവസം എട്ട് സര്‍വീസ് നടത്തുന്ന കടത്തു ബോട്ടാണ് അപകടത്തില്‍ പെട്ടത്.