Sorry, you need to enable JavaScript to visit this website.

ചൈനക്കാരന്റെ പക്കല്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും; ചാരനെന്ന് സംശയം

ന്യൂദല്‍ഹി- വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും സഹിതം ചൈനക്കാരന്‍  പിടിയിലായി. ഇയാള്‍ ചാരനാണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന സാവോ ലുങ് എന്നയാളാണ് അറസ്റ്റിലായത്. മിസോറാമില്‍നിന്നുള്ള യുവതിയെ വിവാഹം ചെയ്ത് ഇയാള്‍ ഗുഡ്ഗാവിലായിരുന്നു താമസം.
ഈ മാസം 13-ന് മഞ്ജു കാ ടിലയില്‍ ഒരാളെ കാണാന്‍ ചെന്നപ്പോഴാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രണ്ടുമാസമായി ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഗുഡ്ഗാവില്‍ സമ്പന്നര്‍ താമസിക്കുന്ന കേന്ദ്രത്തില്‍ ഇയാളും ഭാര്യയും താമസിച്ച വീടിന് 80,000 രൂപയാണ് വാടക നല്‍കിയിരുന്നത്. എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യം പരിശോധിച്ചുവരികയാണ്. പഴം ഇറക്കുമതി, കയറ്റുമതി ബിസിനസാണെന്നാണ് മൊഴി നല്‍കിയതെങ്കിലും അങ്ങനെയൊന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാര്‍ലി പെംഗ് എന്ന പേരിലാണ് പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും സമ്പാദിച്ചിരുന്നത്. എന്തിനാണ് വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും ഉണ്ടാക്കിയതെന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഇയാളെ സഹായിച്ചവരെയും പോലീസ് അന്വേഷിക്കുന്നുണ്ട

 

Latest News