ചെന്നൈ- വിമാനം ഇറങ്ങിയ യാത്രക്കാരെ ടെര്‍മിനലിലെത്തിക്കുന്നതിനിടെ ബസിനു തീപ്പിടിച്ചു. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അമ്പതോളം യാത്രക്കാരും ബസിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. തീ ഉടന്‍ അണച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.