വിശാഖപട്ടണം- വിപ്ലവനേതാവും എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കൊണ്ടാപ്പള്ളി കോടേശ്വരമ്മ നിര്യാതയായി. 99 വയസായിരുന്നു. ബ്രെയിൻ ഹെമറേജിനെ തുടർന്നായിരുന്നു മരണം. നക്‌സൽ സംഘമായ പീപ്പിൾ വാർ ഗ്രൂപ്പി(പി.ഡബ്യു.ജി)ന്റെ സ്ഥാപകൻ കൊണ്ടാപ്പള്ളി സീതാരാമയ്യയായിരുന്നു ഭർത്താവ്. കഴിഞ്ഞ കുറെ വർഷമായി പേരക്കുട്ടിയുടെ വിശാഖിലെ വീട്ടിലായിരുന്നു കോടേശ്വരമ്മയുടെ താമസം. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള കമ്യൂണിസ്റ്റ് പോരാട്ടത്തിൽ മുൻപന്തിയിൽ കോടേശ്വരമ്മ ഉണ്ടായിരുന്നു. നിർജന വാരഥി എന്ന ആത്മകഥയടക്കം നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ്ന്ധ്ര സംസ്ഥാനത്തിലെ കൃഷ്ണ ജില്ലയിൽ പമാരു ടൗണിലെ സമ്പന്ന കുടുംബത്തിലായിരുന്നു സീതാരമയ്യയുടെ ജനനം. ഒൻപതാം വയസിൽ വിവാഹിതയായ ഇവർ അധികം വൈകാതെ വിധവയായി. വിധവാവിവാഹത്തിനെതിരായ ആചാരം നിലനിൽക്കുന്ന സമയത്താണ് സീതാരാമയ്യ ഇവരെ വിവാഹം ചെയ്തത്. അക്കാലത്ത് അതൊരു വിപ്ലവമായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് ചന്ദ്ര രാജേശ്വര റാവുവായിരുന്നു വിവാഹത്തിന് മുൻകൈ എടുത്തത്. കോടേശ്വരമയുടെ പത്തൊൻപതാമത്തെ വയസിലായിരുന്നു ഈ വിവാഹം. പിന്നീട് നക്‌സൽ പ്രസ്ഥാനത്തിന്റെ മുൻനിരയിലും ഇവർ പ്രവർത്തിച്ചു. ഹൈദരാബാദ് നൈസാം ഭരണത്തിനെതിരെ നക്‌സൽ പിന്തുണയോടെ നടന്ന തെലങ്കാനയിലെ സമരകാലത്ത് ഇവർ ഒളിവിൽ പോയി. 1946 മുതൽ അഞ്ചുവർഷമായിരുന്നു ഒളിവുജീവിതം നയിച്ചത്.
കോടേശ്വരമയെ പറ്റി സിവിക് ചന്ദ്രൻ എഴുതിയ പോസ്റ്റ് വായിക്കാം..
ഒമ്പതാം വയസിൽ വിധവയായ
കോടശ്വേരമ്മയെ സഖാവ് കൊണ്ടാപ്പള്ളി വിവാഹം കഴിക്കുന്നത് പത്തൊമ്പതാം വയസിൽ.പിന്നീട് മറ്റൊരു സഖാവിനെ വിവാഹം ചെയ്യാൻ വേണ്ടി കൊണ്ടാപ്പള്ളി കോടേശ്വരമ്മയെ ഉപേക്ഷിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഈ നമ്പർ വൺ സഖാവ് പക്ഷേ അവസാന കാലത്ത് തിരിച്ചെത്തി അതേ മടിത്തട്ടിലെക്ക്.......
ഒരു ചെങ്കൊടിക്കീറിന്റെ നിഴലുപോലുമില്ലാതെ ഒറ്റക്ക് ശ്മശാനത്തിലേക്ക് യാത്രയായ പഴയ സഖാവിനെ കുറിച്ചുള്ള ഗദ്ഗദം കൂടെയുള്ള അവരുടെ
ആത്മകഥ ഞാൻ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ പരിചയപ്പെടുത്തിയിരുന്നു .....