Sorry, you need to enable JavaScript to visit this website.

'തല്ലി കാലൊടിച്ച് മുടന്തനാക്കും'; വീല്‍ചെയര്‍ വിതരണ പരിപാടിക്കെത്തിയ ആളോട് കേന്ദ്ര മന്ത്രിയുടെ ഭീഷണി- Video

അസന്‍സോള്‍- ബംഗാളിലെ അസന്‍സോളില്‍ ഭിന്നശേഷിക്കര്‍ക്ക് വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനിടെ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായി ബാബുല്‍ സുപ്രിയോ പരിപാടിക്കെത്തിയ ആളെ ഭീഷണിപ്പെടുത്തി ജനമധ്യത്തില്‍ അവഹേളിച്ചു. പരിപാടിക്കിടെ സദസ്സില്‍ നില്‍ക്കുന്നിടത്തു നിന്ന് നീങ്ങിയ ആളോടാണ് നേരെ നിന്നില്ലെങ്കില്‍ തല്ലി കാലോടിച്ച് മുടന്തനാക്കി ഊന്നുവടി നല്‍കുമെന്ന് മന്ത്രി സുപ്രിയോ ഭീഷണിപ്പെടുത്തിയത്. പരസ്യമായി ശകാരിച്ചതിനു പുറമെ മന്ത്രി അദ്ദേഹത്തെ ഹാളിന്റെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയും ചെയ്തു. 'നിനക്ക് എന്തു പറ്റി? എന്തെങ്കിലും പ്രശ്‌നമുണ്ടോ? നിന്റെ ഏതെങ്കിലും ഒരു കാലൊടിച്ച് വേണമെങ്കില്‍ ഒരു ഊന്നു വടി ഞാന്‍ തരാം,' എന്നായിരുന്നു മന്ത്രിയുടെ ആക്രോശം. പരിപാടയില്‍ പ്രസംഗിക്കുന്നതിനിടെയിയിരുന്നു ഭീഷണി. വശത്തേക്കു മാറ്റി നിര്‍ത്തിയ ശേഷം ഇനിയു അനങ്ങിയാല്‍ കാലൊടിക്കാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രി ഒരുങ്ങി. ശേഷം ഇദ്ദേഹത്തിനു വേണ്ടി കയ്യടിക്കാന്‍ മന്ത്രി സദസ്യരോട് ആവശ്യപ്പെട്ടു. സദസ് കയ്യടിക്കുകയും ചെയ്തു. 

ഇത് ആദ്യമായല്ല ബാബുല്‍ സുപ്രിയോടുയെ പരസ്യമായുള്ള മോശം പെരുമാറ്റം. മാര്‍ച്ചില്‍ അസന്‍സോളില്‍ തന്നെ വര്‍ഗീയ കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്കു നേരെ പ്രതിഷേധിച്ച ജനക്കൂട്ടത്തോട് ജീവനോട് തൊലിയുരിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.
 

Latest News