തലശ്ശേരി- ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികൾ സമർപ്പിച്ച ജാമ്യ ഹരജി എറണാകുളം സി.ബി.ഐ പ്രത്യേക കോടതി തള്ളി. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന പതിനഞ്ച് പ്രതികളുടെ ജാമ്യ ഹരജിയാണ് ജഡ്ജ് ഹണി എൻ.വർഗീസ് തള്ളിയത.് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനുൾപ്പെടെ മനോജ് വധക്കേസിൽ ആകെ 25 പ്രതികളുണ്ട.് പി.ജയരാജനുൾപ്പെടെ ഒമ്പത് പ്രതികൾക്ക് വിവിധ ഘട്ടങ്ങളിലായി കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി കിഴക്കെ കതിരൂറിലെ കാട്ട'ിൽ മീത്തൽ വീട്ട'ിൽ ബാലന്റെ മകൻ വിക്രമൻ (42), രണ്ടാം പ്രതി കിഴക്കെ കതിരൂറിലെ കുനിയിൽ വീട്ടിൽ ദാമു നമ്പിടിയുടെ മകൻ സി.പി ജിജേഷ് (33), നാലാം പ്രതി മാലൂർ കുന്നുുമ്മൽ വീട്ടിൽ ലുധിയ നിവാസിൽ അച്ചുവിന്റെ മകനും സി.പി.എം തൃക്കടാരിപ്പൊയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ടി. പ്രഭാകരൻ (39), അഞ്ചാം പ്രതി കതിരൂർ വേറ്റുമ്മലിലെ ഒതയോത്ത് വീട്ട'ിൽ ഗംഗാധരന്റെ മകൻ ഷിബിൻ (29), ആറാം പ്രതി കോട്ടയംപൊയിൽ ചൂളാവിൽ വീട്ട'ിൽ സുരേന്ദ്രന്റെ മകൻ പി. സുജിത്ത് (30), ഏഴാം പ്രതി കതിരൂർ നന്തിയത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ വിനു എ വിനോദ് (32), എട്ടാം പ്രതി മാലൂർ കാവിൻമൂലയിലെ മീത്തലെ തച്ചരമ്പത്ത് ആണ്ടിയുടെ മകൻ റിജു (27), ഒമ്പതാം പ്രതി മാലൂർ തോലമ്പ്രയിലെ കുുമ്മൽ ഷിനിൽ നിവാസിൽ നാരായണന്റെ മകൻ സിനിൽ (34), പത്താം പ്രതി മാലൂർ കാവിൻമൂലയിലെ മീത്തലെ തച്ചറോത്ത് ബാലകൃഷ്ണന്റെ മകൻ ബിജു എന്ന പൂവാടൻ ബിജേഷ് (31), പന്ത്രണ്ടാം പ്രതി കിഴക്കെ കതിരൂർ പുത്തലത്ത്‌പൊയിൽ ഗോവിന്ദന്റെ മകനും പാട്യം ഗ്രാമപഞ്ചായത്ത് മുൻ സി.പി.എം അംഗവുമായ മുച്ചിറി രാമൻ എ.എ.രാമചന്ദ്രൻ (54), പതിമൂന്നാം പ്രതി കതിരൂർ ഉക്കാസ്‌മെട്ടയിലെ കാനത്തിൽ വീട്ട'ിൽ ഭാസ്‌ക്കരന്റെ മകൻ മുത്തു എ വിജേഷ് (29), പതിനാലാം പ്രതി കതിരൂർ ഉക്കാസ്‌മെട്ടയിലെ വലിയപറമ്പത്ത് വൽസന്റെ മകൻ ജോർജ്കുട്ടി എ വിജേഷ് (30) ഉൾപ്പെടെയുള്ള 15 പ്രതികളുടെ ജാമ്യ ഹരജിയാണ് സി.ബി.ഐ കോടതി തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അന്വേഷണം തുടരുകയാണെന്നുമുള്ള പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യ ഹരജി തള്ളിയത്.
2014 സെപ്റ്റംബർ ഒൻപതിന് കാലത്ത് 10.30 മണിയോടെ കതിരൂർ ഉക്കാസ്‌മൊട്ട തിട്ടയിൽ മുക്കി്്ൽ വെച്ചാണ് ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരീക് ശിഷ്യക് പ്രമുഖായിരുന്ന ഉക്കാസ്‌മൊട്ടയിലെ എളംതോട്ടത്തിൽ മനോജിനെ(43) ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മനോജ് ഓടിച്ച് വരികയായിരുന്ന ഓംനിവാനിന് ബോംബ് എറിഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയത്.ഓംനി വാനിലുണ്ടായിരുന്ന മനോജിന്റെ സുഹൃത്തും ആർ.എസ്.എസ് പ്രവർത്തകനുമായ പാനൂർ നിള്ളങ്ങലെ പ്രമോദിനും പരിക്കേറ്റിരുന്നു.