മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ് ഹൈക്കോടതിയില്‍; ഇന്നു തന്നെ പരിഗണിക്കും

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് പോലീസ് ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്ന നേരത്തെ ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസറ്റുണ്ടായേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ബിഷപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന ബിഷപിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ് ഫ്രാങ്കോ കേരളത്തിലേക്ക് തിരിച്ചുവെന്നാണ് വിവരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ബിഷപ നിഷേധിച്ചിരുന്നു. തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാണ് ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
 

Latest News