അഹമ്മദാബാദ്- ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുള്ള മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബി.ജെ.പിയുടെയും പ്രധാനവിമര്‍ശകനുമായ സഞ്ജീവ് ഭട്ടിനെ പറ്റി ഒരു വിവരവുമില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട്. സെപ്തംബര്‍ അഞ്ചിനാണ് സഞ്ജീവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കേസിലായിരുന്നു അറസ്റ്റ്. തുടക്കത്തില്‍ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തില്ലെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി ഗുജറാത്ത് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സഞ്ജീവിന് എന്തു പറ്റിയെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹത്തെ പറ്റി ഒരു വിവരവുമില്ലെന്നും ശ്വേത ട്വീറ്റ് ചെയ്തു.