ന്യൂദല്‍ഹി- പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കാലു കഴുകിയ വെള്ളം കുടിച്ചതിനെ ന്യായീകരിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കാലു കഴുകി വെള്ളം കുടിച്ചത് തന്നോടുള്ള സ്‌നേഹം മൂലമാണെന്നാണ് എം.പിയെ ന്യായീകരിച്ചിരുന്നത്.
സ്‌നേഹം കൊണ്ടാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാലു കഴുകി ആ അഴുക്കു വെള്ളം ദുബെ കുടിക്കുമോ എന്നാണ് കപില്‍ സിബലിന്റെ ചോദ്യം. പ്രവര്‍ത്തകര്‍ക്കു തന്നോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ വിമര്‍ശകര്‍ക്ക് കഴിയുന്നില്ലെന്നായിരുന്നു എം.പിയുടെ മറുപടി. അങ്ങനെയെങ്കില്‍ മോഡിയുടെ കാലു കഴുകി ആ വെള്ളം ദുബെ കുടിക്കണമെന്നും ഇതിനു തയാറല്ലെങ്കില്‍ മോഡിയോട് സ്‌നേഹമില്ലെന്നല്ലേ അര്‍ഥമെന്ന് കോണ്‍ഗ്രസ് നോതാവ് ചോദിച്ചു.
ജാര്‍ഖണ്ഡിലെ ഗൊഡ്ഡയില്‍ നടന്ന പ്രചാരണ പരിപാടികള്‍ക്കിടെയാണ് ദുബെയുടെ കാല്‍ കഴുകി ആ വെള്ളം സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ പവന്‍ ഷാ കുടിച്ചത്. പവന്‍ ഭയ്യ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.