ചെന്നൈ- നവദമ്പതികൾക്ക് സുഹൃത്തുക്കളുടെ വക ലഭിച്ച സമ്മാനം അറിയണ്ടേ. അഞ്ചു ലിറ്റർ പെട്രോൾ. വരന്റെ സുഹൃത്തുക്കളാണ് ദമ്പതികൾക്ക് വിവാഹദിവസം സമ്മാനമായി അഞ്ചു ലിറ്റർ പെട്രോൾ സമ്മാനിച്ചത്. വിവാഹത്തിനെത്തിയവരെ സ്വീകരിക്കുന്നതിനിടെയാണ് സുഹൃത്തുക്കൾ ചേർന്ന് അഞ്ചു ലിറ്റർ പെട്രോളുമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുതിയ തലൈമുറെ ചാനൽ പുറത്തുവിട്ടു. വൻ കരഘോഷത്തോടെയാണ് ഹാളിലുണ്ടായിരുന്നവർ വിവാഹസമ്മാനത്തെ എതിരേറ്റത്. 85.15 രൂപയാണ് തമിഴ്‌നാട്ടിൽ പെട്രോളിന്റെ വില. പെട്രോളിന് രാജ്യത്ത് ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനങ്ങളിലൊന്ന് തമിഴ്‌നാടാണ്. ഇപ്പോൾ ഏറ്റവും മൂല്യമേറിയ സമ്മാനം പെട്രോളാണെന്നും അതുകൊണ്ടാണ് ഇത് തന്നെ സമ്മാനിച്ചതെന്നും സുഹൃത്തുക്കൾ പറഞ്ഞു.