വാഷിംഗ്ടൺ- ലോകപ്രശസ്ത മാഗസിനായ ടൈം വിറ്റു. ഉടമസ്ഥരായ മെരെഡിറ്റ് കോർപ്പറേഷനാണ് മാർക് ബെനിയോഫിനും ഭാര്യക്കും ടൈം മാഗസിന് കൈമാറിയത്. 190 മില്യൺ ഡോളറിനാണ് ലോകത്തിലെ ഏറ്റവും നല്ല പേരുള്ള മാഗസിന്റെ കൈമാറ്റം. ടൈം മാഗസിനെ മെരെഡിറ്റ് കോർപ്പറേഷൻ ഏറ്റെടുത്ത് എട്ടുമാസത്തിന് ശേഷമാണ് പുതിയ വിൽപന. മികച്ച കംപ്യൂട്ടർ സ്ഥാപനമെന്ന ഖ്യാതിയുള്ള സെയിൽസ് ഫോഴ്‌സിന്റെ നാലു സഹസ്ഥാപകരിൽ ഒരാളാണ് മാർക് ബെനിയോഫ്. മെരെഡിറ്റിന് കീഴിലുള്ള ഫോർച്യൂൺ, മണി, സ്‌പോർട്‌സ് ഇലസ്ട്രറ്റേഡ് എന്നീ പ്രസിദ്ധീകരണങ്ങളുടെ വിൽപന സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്.