ന്യൂദല്‍ഹി- കൂപ്പുകുത്തിയ രൂപയെ രക്ഷിക്കാന്‍ വഴികള്‍ തേടി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി. സാമ്പത്തിക സ്ഥിതി വിലയിരുത്തിയ യോഗത്തില്‍ നിരവധി വിദഗ്ധരും സംബന്ധിച്ചു. രൂപക്കും കറന്റ് അക്കൗണ്ടിനും മേലുള്ള സമ്മര്‍ദം പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ഹ്രസ്വകാല പ്രതിഭാസമല്ലെന്നാണ് യോഗത്തിന്റെ നിഗമനം.
അത്യാവശ്യമല്ലാത്ത ഇറക്കുമതി കുറയ്ക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളാണ് യോഗം പ്രധാനമായും ആരാഞ്ഞത്. ഡോളറുമായുള്ള മൂല്യത്തില്‍ രൂപ കനത്ത തകര്‍ച്ച നേരിടാനുള്ള പ്രധാനകാരണം ഇന്ത്യയുടെ കറന്റ് അക്കൗണ്ടിലുണ്ടായ കമ്മിയാണ്. കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നത് തടയണമെങ്കില്‍ പുറത്തേക്കൊഴുകുന്ന ഡോളറിനേക്കാള്‍ കൂടുതല്‍ ഡോളര്‍ രാജ്യത്തേക്ക് ആകര്‍ഷിച്ചേ മതിയാകൂ. ഇതിനായി വിവിധ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇറക്കുമതി കുറക്കുന്നതിനും ഡോളര്‍ നഷ്ടപ്പെടാതിരിക്കുന്നതിനുമുളള കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
അമേരിക്കയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പലിശനിരക്ക്, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, ഇത് വിവിധ രാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ ഏല്‍പിച്ചിരിക്കുന്ന ആഘാതം, യു.എസും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധം തുടങ്ങിയവയും രൂപ ഇടിയാനുള്ള കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.
കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനും കൂടുതല്‍ ഡോളര്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഈ വെല്ലുവിളി നേരിടാന്‍ സാധിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവും വിദേശനാണ്യത്തിന്റെ ഒഴുക്ക് കുറഞ്ഞതുമാണ് കറന്റ് അക്കൗണ്ട് കമ്മിക്ക് കാരണം. ജനുവരിക്ക് ശേഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപക്കുണ്ടായ നഷ്ടം 12 ശതമാനമാണ്. ഒരു ഡോളറിന് 71.84 എന്നതാണ് അവസാനത്തെ നിരക്ക്. ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി മാറിയിരിക്കയാണ് രൂപ.
പുതുതായി സ്വീകരിക്കുന്ന നടപടികളിലൂടെ 800 മുതല്‍ 1000 കോടി ഡോളര്‍ വരെ വരവ് വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
അത്യാവശ്യമല്ലാത്തെ ഇറക്കുമതി വെട്ടിക്കുറക്കുന്നതിന് മറ്റു മന്ത്രാലയങ്ങളുമായി കൂടിയാലോചിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കൂടതല്‍ നടപടികള്‍ വരുംദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കും.