വാഷിംഗ്ടണ്‍- കത്തോലിക്കാ ചര്‍ച്ചിനെ പിടിച്ചുകുലുക്കിയ ലൈംഗിക അപവാദങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ സമ്മര്‍ദം നേരിടുന്ന പോപ്പ് ഫ്രാന്‍സിസ് അമേരിക്കന്‍ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തുന്നു. അമേരിക്കിലെ ചര്‍ച്ച് പല കോണുകളില്‍നിന്നും ലൈംഗിക ആരോപണങ്ങള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് പോപ്പ് യു.എസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് പ്രസിഡന്റ് കര്‍ദിനാള്‍ ഡാനിയല്‍ ഡിനാര്‍ഡോയെ കാണുന്നത്.
അമേരിക്കന്‍ ഉന്നത കര്‍ദിനാളായിരുന്ന തിയോഡോര്‍ മക്കാരിക് അസിസ്റ്റന്റായിരുന്ന യുവാവിനേയും സെമിനാരി പഠനത്തിനെത്തിയവരേയും ലൈംഗിമായി ഉപയോഗിച്ചുവെന്ന ആരോപണം ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു. കഴിഞ്ഞ ജൂലൈയില്‍ രാജിവെച്ച മക്കാരിക് യുവാവിനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം നിഷേധിച്ചുവെങ്കിലും സെമിനാരി സംബന്ധിച്ച ആരോപണം നിഷേധിച്ചിട്ടില്ല.
ആരോപണങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും എങ്ങനെ മക്കാരിക് ചര്‍ച്ച് പദവകളിലെത്തിയെന്നത് വലിയ ചോദ്യമായി തുടരുകയാണ്. ആരോപണങ്ങള്‍ മറച്ചുവെക്കാന്‍ പോപ്പ് ഫ്രാന്‍സിസും സഹായിച്ചുവെന്ന് മുന്‍ വത്തിക്കാന്‍ പ്രതിനിധി ഉന്നയിച്ച ആരോപണവും വിവാദമായിരുന്നു.

1947 മുതല്‍ അമേരിക്കയിലെ വിവിധ രൂപതകളിലെ 300 ലേറെ പുരോഹിതന്മാര്‍ ആയിരത്തിലേറെ കുട്ടികളെ പീഡിപ്പിച്ചതായി വിവരിക്കുന്ന 900 പേജ് റിപ്പോര്‍ട്ട് പെന്‍സില്‍വാനിയയിലെ ഗ്രാന്‍ഡ് ജൂറി കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.