വാഷിംഗ്ടണ്‍- ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ആമസോണ്‍ മേധാവി ജെഫ് ബെസോസ് പൈജാമ ധരിച്ച് ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുത്തു. കാരണം കേട്ടപ്പോള്‍ ആമസോണ്‍ കമ്പനിയിലെ ധാരാളം തൊഴിലാളികള്‍ അത് ഏറ്റെടുത്ത് പൈജാമ ധരിച്ച് ജോലിക്കെത്തി. വെളുത്ത സിബ്ബോടു കൂടിയ കറുത്ത നിശാ വസ്ത്രവും ബെഡ്‌റൂം സ്ലിപ്പേഴ്‌സും ധരിച്ചാണ് ബുധനാഴ്ച ജെഫ് ബെസോസ് ബോര്‍ഡ് യോഗത്തിനെത്തിയത്. പിന്നീട് അതിന്റെ കാരണം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
കുട്ടികളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണ മാസമാണ് സെപ്റ്റംബര്‍. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആമസോണ്‍ ജീവനക്കാര്‍ പൈജമ ധരിച്ച് ജോലി ചെയ്തുകൊണ്ട് മാരക രോഗത്തിന്റെ പിടിയിലായ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നാലിനും 14 നുമിടയിലുള്ള കുട്ടികളുടെ മരണത്തിനുള്ള രണ്ടാമത്തെ കാരണം ക്യാന്‍സറാണ്.
പൈജാമ ധരിച്ചാലുള്ള സുഖവും ആമസോണ്‍ സി.ഇ.ഒ ജെഫ് ബേസോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
അമേരിക്കയില്‍ നാലിനും 14 നുമിടയിലുള്ള കുട്ടികളുടെ മരണത്തിനുള്ള രണ്ടാമത്തെ കാരണം ക്യാന്‍സറാണ്.
പൈജാമ ധരിച്ചാലുള്ള സുഖവും ആമസോണ്‍ സി.ഇ.ഒ ജെഫ് ബേസോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.