കോട്ടയം-ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം പദം പിന്‍വലിക്കുന്നുവെന്നു പി.സി. ജോര്‍ജ് എം.എല്‍.എ അറിയിച്ചു. വ്യാപക പ്രതിഷേധത്തിനൊടുവില്‍ നിയമനടപടി ഉറപ്പായതോടെയാണ് പി.സി. ജോര്‍ജിന്റെ പിന്മാറ്റം. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചതെന്നും വൈകാരികമായി പറഞ്ഞുപോയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേസില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും ജോര്‍ജ് പറഞ്ഞു. ലൈംഗികപീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരായ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സംസ്ഥാനത്തും ദേശീയ തലത്തിലും വാര്‍ത്തയായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായി.
ജലന്ധര്‍ ബിഷപ്പ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്കിയെന്നതില് ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചിരുന്നത്.
ജലന്ധര്‍ ബിഷപ്പ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്കിയെന്നതില് ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചിരുന്നത്.