തബൂക്ക് - സാപ്റ്റ്‌കോ ബസിനു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു. തബൂക്ക് ആടുചന്തക്കു മുന്നില്‍ റിംഗ് റോഡിലാണ് അപകടം. 13 പേര്‍ക്ക് സംഭവസ്ഥലത്തു റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഒരാളെ കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തബൂക്ക് റെഡ് ക്രസന്റ് വക്താവ് നബീല്‍ അല്‍അനസി പറഞ്ഞു.
ലൈത്തിനു സമീപം യലംലമിലുണ്ടായ മറ്റൊരു അപകടത്തില്‍ അധ്യാപകന്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍റുനൈഫസ്‌കൂളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുകയായിരുന്ന നാലു അധ്യാപകര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു സൗദി പൗരന്‍ ഓടിച്ച പിക്കപ്പ് ഇടിക്കുകയായിരുന്നു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മക്ക അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി.