Sorry, you need to enable JavaScript to visit this website.

ഫീസടക്കാത്ത 100 വിദ്യാര്‍ഥികളെ ചൂടത്ത് നിര്‍ത്തി; സ്‌കൂളിനെതിരെ അന്വേഷണം

ജിദ്ദ - ഫീസ് അടയ്ക്കാത്തതിന് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികളെ ക്ലാസുകളില്‍ കയറാന്‍ അനുവദിക്കാതെ എയര്‍ കണ്ടീഷനിംഗ് സംവിധാനമില്ലാത്ത ജിംനേഷ്യത്തില്‍ ഒരു ദിവസം മുഴുവന്‍ നിര്‍ത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.

രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയത്. അനാരോഗ്യകരവും പ്രകോപനപവുമായ നടപടിക്ക് സ്‌കൂളിനെ ശിക്ഷിക്കണമെന്ന് രക്ഷകര്‍ത്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ ഡയറക്ടര്‍ പറഞ്ഞു. ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് രക്ഷകര്‍ത്താക്കളോട് പറഞ്ഞിട്ടുണ്ട്. എയര്‍ കണ്ടീഷന്‍ ചെയ്ത ജിംനേഷ്യത്തിലാണ് കുട്ടികളെ നിര്‍ത്തിയിരുന്നതെന്നും കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ഭക്ഷണം വിതരണം ചെയ്തതായും ഡയറക്ടര്‍ അവകാശപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമൂദ് സുഖൈറാന്‍ പറഞ്ഞു.

 

Latest News