ന്യൂദൽഹി- ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ട് ഹാജരാകൻ നിർദ്ദേശിച്ച വനിത കമ്മീഷനെ വെല്ലുവിളിച്ച് പി.സി ജോർജ് എം.എൽ.എ. ദൽഹിയിൽ വരാൻ യാത്രാ ബത്ത വേണമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ കേരളത്തിൽ വരട്ടെയെന്നും പി.സി ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങൾ താൻ പഠിക്കട്ടെയെന്നും ഇവർ എന്റെ മൂക്കുചെത്തുമോയെന്നും ജോർജ് ചോദിച്ചു.
ബിഷപ്പിനെതിരെ പരാതി നൽകിയ സ്ത്രീയെ കഴിഞ്ഞദിവസം ജോർജ് രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചിരുന്നു. ഈ വിഷയത്തിൽ സ്വമേധയ കേസെടുത്ത ദേശീയ വനിത കമ്മീഷൻ പി.സി ജോർജിനോട് നേരിട്ട് ഹാജരാകാനുംനിർദ്ദേശിച്ചു. അതേസമയം, ദേശീയ വനിതാ കമ്മീഷന്റെത് ശിക്ഷാ നടപടിയല്ലെന്നും ജോർജിന് തന്റെ കാര്യം വിശദീകരിക്കാനുള്ള അവസരമാണെന്നും വിദഗ്ദർ പറഞ്ഞു. ജോർജ് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള അധികാരം കമ്മീഷനുണ്ട്. യാത്രാപ്പടി നൽകാനുള്ള അവകാശം കമ്മീഷനില്ല.