ജിദ്ദ- പൂര്‍ണതോതില്‍ തുറക്കുന്നതിന് തയാറെടുക്കുന്ന ജിദ്ദയിലെ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് സൗദിയയുടെ അഞ്ച് സര്‍വീസുകള്‍ കൂടി മാറ്റി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ അഞ്ച് ആഭ്യന്തര സര്‍വീസുകള്‍ കൂടി ഇന്ന് മുതല്‍ പുതിയ എയര്‍പോര്‍ട്ടില്‍നിന്നായിരിക്കും.
അല്‍ബാഹ, അല്‍ഖൈസുമ, ദവാദ്മി, തബൂക്ക്, യാമ്പു സര്‍വീസുകളാണ് മാറ്റുന്നതെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഖുറയാത്ത്, അറാര്‍, അല്‍വജ്, അല്‍ ഉല, ഹുഫൂഫ്, തുറൈഫ് സര്‍വീസുകള്‍ നിലവില്‍ പുതിയ എയര്‍പോര്‍ട്ടില്‍നിന്നാണ് സര്‍വീസ് നടത്തുന്നത്.
3600 കോടി റിയാല്‍ ചെലഴിച്ചാണ് പുതിയ എയര്‍പോര്‍ട്ട് പണിതിരിക്കുന്നത്. 2019 ജനുവരി ഒന്നിനാണ് എയര്‍പോര്‍ട്ടിന്റെ ഗ്രാന്‍ഡ് ഓപ്പനിംഗ് നിശ്ചയിച്ചിരിക്കുന്നത്. വര്‍ഷം 80 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുള്ളതാണ് പുതിയ എയര്‍പോര്‍ട്ട്.