കൊച്ചി- കുതിച്ചു കയറുന്ന ഇന്ധന വില നിയന്ത്രക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത് രാജ്യവ്യാപകമായി പൊതുജന രോഷത്തിനിടയാക്കിയിരിക്കുകയാണ്. ഇന്ന് നടന്നു വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാരത് ബന്ദും ഇതില്‍ പ്രതിഷേധിച്ചാണ്. തെരുവില്‍ ബന്ദും ഹര്‍ത്താലും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു രീതിയിലാണ് പുതിയ പ്രചാരണം. 2014 തെരഞ്ഞെടുപ്പു കാലത്തും അതിനു ശേഷവും ബി.ജെ.പി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും അനൗദ്യോഗിക പേജുകളിലൂടെയും നടത്തിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നത്. മോഡി പ്രധാനമന്ത്രിയായല്‍ പെട്രോളിന് ലീറ്റര്‍ 40 രൂപയായി കുറയുമെന്ന് 'സാമ്പത്തിക വിദഗ്ധരെ' ഉദ്ധരിച്ച് ബി.ജെ.പി കേരളയുടെ 2014ല്‍ ഏപ്രിലിലെ ഔദ്യോഗിക പോസ്റ്റെല്ലാം ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നു. ഈ പോസ്റ്റുകളാണിപ്പോള്‍ ട്രോളുകളായി ബി.ജെ.പിയെയും മോഡി സര്‍ക്കാരിനെയും തിരിഞ്ഞു കൊത്തുന്നത്.
'അപക്വവും വിഡ്ഡിത്തം വിളമ്പുന്നതുമായ ഒരു പ്രധാനമന്ത്രി രാജ്യത്തെ എത്രയോ മടങ്ങ് അപകടകരമായ അവസ്ഥയിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.' ഇത് 2014 മാര്‍ച്ച് 21 ന് ബിജെപി കേരളം പേജില്‍ പോസ്റ്റ് ചെയ്തത്.
അതെ, മോഡി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കുറച്ചിട്ടുണ്ട്. ഇത് 2014 ഡിസംബര്‍ ഒന്നിന് ബിജെപി ഐടി സെല്‍ പോസ്റ്റ് ചെയ്തതാണ്. ശരി, ഇന്ധന വില കുറച്ചിട്ടുണ്ട്. അത്് പറയാന്‍ മലയാളത്തില്‍ എഴുതിയിരിക്കുന്ന ഈ പോസ്റ്റിലിലെ അക്ഷരത്തെറ്റുകള്‍ കൂടി കുറച്ചാല്‍ നന്നായിരുന്നുവെന്ന് ഒരു ട്രോളന്‍.
പെട്രോള്‍ വില ലീറ്ററിന് 40 രൂപയിലെത്തിക്കും. വാഗാദനം ചെയ്തിട്ട് കൊല്ലം നാല കഴിഞ്ഞ്. എന്നു നടപ്പിലാകും? അടുത്ത വര്‍ഷം വീണ്ടും തെരഞ്ഞെടുപ്പായി. ഈ വാഗ്ദാനം തന്നെയാണോ ഇനിയും നല്‍കാനുള്ളത്?