Sorry, you need to enable JavaScript to visit this website.

ജിദ്ദ ഷറഫിയയിൽ കെ.എം.സി.സി പ്രവാസി സേവന കേന്ദ്രം തുടങ്ങി

ജിദ്ദ ഷറഫിയ കെ.എം.സി.സി സ്‌നേഹസ്പർശം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രവാസി സേവന കേന്ദ്രം വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- സർക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗത്വം എടുക്കാനും മറ്റും സൗകര്യമൊരുക്കി ഷറഫിയ കെ.എം.സി.സി സ്‌നേഹസ്പർശം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഷറഫിയ കെ.എം.സി.സി ഓഫീസിൽ ആരംഭിച്ച പ്രവാസി സേവനകേന്ദ്രം ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുക. അൽറയാൻ മെഡിക്കൽ ഗ്രൂപ് ചെയർമാൻ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നിസാം മമ്പാട് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് സി.കെ ഷാക്കിർ സംസാരിച്ചു. നാസർ വെളിയംകോട്, സി.സി കരീം, റസാഖ് അണക്കായി, ഹസൻ ബത്തേരി, ചെറി മഞ്ചേരി, റഷീദ് വരിക്കോടൻ, മുഹമ്മദലി കോങ്ങാട് സംസാരിച്ചു. നാസർ ഒളവട്ടൂർ സ്വാഗതവും സി.ടി ശിഹാബ് നന്ദിയും പറഞ്ഞു. 
രജിസ്‌ട്രേഷൻ നടപടികൾക്ക് മജീദ് കള്ളിയിൽ, സി.സി റസാഖ്, റസാഖ് ചേലക്കോട്, മജീദ് ചേളാരി, ശാഹുൽ തൊടികപ്പുലം നേതൃത്വം നൽകി. ആദ്യഘട്ടമെന്ന നിലയിൽ ശനിയാഴ്ചകളിൽ വൈകുന്നേരം ആറ് മുതൽ പത്ത് വരെയാണ് ഷറഫിയ കെ.എം.സി.സി ഓഫീസിൽ പ്രവാസി സേവന കേന്ദ്രം പ്രവർത്തിക്കുക. വിവരങ്ങൾ 0555661045, 0534416520, 0564153150, 0501149011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പെൻഷനും ആനുകൂല്യങ്ങളും ലഭ്യമാവാൻ മുഴുവൻ പ്രവാസി മലയാളികളും കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതിയിൽ അംഗത്വം എടുക്കണമെന്ന് ഷറഫിയ കെ.എം.സി.സി സ്‌നേഹസ്പർശം കമ്മിറ്റി  അഭ്യർത്ഥിച്ചു.
 

Latest News