Sorry, you need to enable JavaScript to visit this website.

അച്ചൻമാർക്ക് കൂത്താടി രസിക്കാനുള്ളതല്ല പെൺകുട്ടികൾ, അവരെ തിരിച്ചുവിളിക്കുക-ബെൻയാമിൻ

കൊച്ചി- ബിഷപ്പ് ഉൾപ്പെട്ട ലൈംഗിക പീഡനകേസിൽ കടുത്ത പ്രതികരണവുമായി എഴുത്തുകാരൻ ബെൻയാമിൻ. തെമ്മാടികളായ ചില അച്ചൻമാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓർമ്മിക്കണമെന്നും ബെൻയാമിൻ ആവശ്യപ്പെട്ടു. 
ബെൻയാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സ്വന്തം പെൺമക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്‌നേഹം, ക്രിസ്തു സ്‌നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച് വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവർക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്‌സ് സഭയെക്കൂടി ചേർത്താണ് പറയുന്നത്)
 

Latest News