കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറുമെന്ന് സൂചന. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയാണ് ഉചിതമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്ത് ഇനിയും അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണത്തില്‍ സ്വീകരിക്കേണ്ട അടുത്ത നടപടി തീരുമാനിക്കാന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തും.
ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളില്‍ നുണകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നാ ബിഷപ്പ് പാലീസിന് ആദ്യഘട്ടത്തില്‍ മൊഴിനല്‍കിയിരുന്നത്. അതേസമയം, ന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ മാമോദീസ ചടങ്ങില്‍ ബിഷപ് പങ്കെടുത്തതിന്റെ ഫോട്ടോകള്‍ ലഭിച്ചിരുന്നു. കന്യസ്ത്രീ പരാതിയില്‍ പറയുന്ന ദിവസം മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്നിലെ അതിഥിമന്ദിരത്തിലല്ല, തൊടുപുഴയിലെ കോണ്‍വന്റിലാണു താമസിച്ചതെന്ന ബിഷപ്പിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.