റിയാദ് - ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്ക് നാലു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി.
ഭേദമാകാന്‍ 15 ദിവസം വരെ വേണ്ടിവരുന്ന പരിക്കുകള്‍ക്ക് ഇടയാക്കുന്ന വാഹനാപകടങ്ങളില്‍ രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ 90 ദിവസത്തിനകം വീണ്ടെടുത്തില്ലെങ്കില്‍ ലേലത്തില്‍ വില്‍ക്കും.