Sorry, you need to enable JavaScript to visit this website.

സഖാവ് സച്ചിനും ഭാര്യക്കും സ്‌നേഹസമ്മാനവുമായി മുനവ്വറലി തങ്ങൾ

മലപ്പുറം- രോഗത്തിന് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവുമായി വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ച ഭവ്യക്കും സച്ചിനും ആത്മവിശ്വാസവും കരുത്തും നൽകി മുസ്‌ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. പ്രണയിനിക്ക് കാൻസറാണെന്നറിഞ്ഞപ്പോൾ കൂടുതൽ സ്‌നേഹവും കരുതലും നൽകി ചേർത്തുപിടിച്ച പോത്തുകല്ലിലെ പൂളപ്പാടം സ്വദേശി സഖാവ് സച്ചിൻ കുമാറിനും പ്രിയതമ ഭവ്യയ്ക്കും മംഗളാശംസകൾ നേരാനാണ് മുനവ്വറലി തങ്ങളെത്തിയത്.  
കാൻസർ ചികിത്സയുടെ ഭാഗമായുള്ള ആദ്യകീമോ കഴിഞ്ഞപ്പോൾ തന്നെ ഭവ്യയുമായി സചിന്റെ വിവാഹനിശ്ചയം നടത്തി. 
എട്ടാമത്തെ കീമോക്ക് മുമ്പ് വിവാഹവും കഴിഞ്ഞു. സച്ചിനും ഭവ്യയുമായുള്ള വിവാഹത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 
പൂളപ്പാടത്തെ കൊച്ചു വീടിലേക്കാണ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.  സ്‌നേഹത്തോടൊപ്പം ആത്മവിശ്വാസവും കരുതലും പകർന്നു നൽകിയ സച്ചിൻറെ ത്യാഗമനോഭാവത്തെയും അർപ്പണ മനസ്സിനേയും തങ്ങൾ പ്രശംസിച്ചു. തിരുവനന്തപുരം സി.എച്ച് സെന്റർ മുഖേന ആവശ്യമായ മുഴുവൻ സഹായങ്ങളും ഏർപ്പെടുത്തുമെന്ന് തങ്ങൾ അറിയിച്ചു.  കാൽലക്ഷം രൂപയുടെ ചികിത്സാ സഹായവും നൽകിയാണ് തങ്ങൾ മടങ്ങിയത്.
 

Latest News