വടകര - വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രവാസികളോട് വോട്ടഭ്യർത്ഥിച്ച ശേഷം തിരിച്ചെത്തിയ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ദീര്‍ഘകാലം വടകരയിലെ എംപിയുമായിരുന്ന കെ.പി ഉണ്ണികൃഷ്ണനെ സന്ദര്‍ശിച്ചു. പന്നിയങ്കരയിലെ അദ്ദേഹത്തിന്റെ വസതിയായ പത്മാലയത്തില്‍ ആയിരുന്നു സന്ദര്‍ശനം. സ്ഥനാര്‍ഥിക്ക് കെ.പി ഉണ്ണികൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.
രാഷ്ട്രീയമായി ഏറെ ജാഗ്രതയുള്ള മണ്ഡലമാണ് വടകരയെന്നും മികച്ച പൗരബോധമാണ് വോട്ടര്‍മാരെ നയിക്കുന്നതെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വളരെ ലൈവ് ആയിട്ടുള്ള ഒരു യുവ രാഷ്ട്രീയക്കാരന്‍ മത്സരത്തിന് എത്തിയതില്‍ സന്തോഷമുള്ളവരാണ് അവിടത്തുകാര്‍ എന്നാണ് ഇതിനകം മനസിലായിട്ടുള്ളത്. വടകരയിലെ മതേതര സമൂഹം സ്ഥാനാര്‍ഥിയെ കൈവിടില്ലെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
യു. ഡി. എഫ് നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര കൂത്തുപറമ്പ് മേഖലകളിൽ വോട്ടർ മാരെ കാണും
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക