കോഴിക്കോട്- പ്രളയരക്ഷാപ്രവർത്തനത്തിനിടെ വിസ്മയകരമായ പ്രവർത്തനം കാഴ്ച്ചവെച്ച മലപ്പുറം താനൂരിലെ ജൈസലിന് കോഴിക്കോട്ടെ മഹീന്ദ്രയുടെ വിതരണക്കാരായ ഇറാം ഗ്രൂപ്പ് കാർ സമ്മാനിച്ചു. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ മരാസോയാണ് ജൈസലിന് സമ്മാനിച്ചത്. കോഴിക്കോട് നടന്ന ചടങ്ങിൽ മന്ത്രി ടി.പി രാമകൃഷ്ണൻ കാർ സമ്മാനിച്ചു. ജൈസലിനെ പോലെയുള്ളവരാണ് നാടിന്റെ കാവൽക്കാരെന്നും അവരെ ആദരിക്കേണ്ടത് ഓരോരുത്തരുടെയും കടമായാണെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ പ്രദീപ് കുമാർ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.