Sorry, you need to enable JavaScript to visit this website.

ജേക്കബ് വടക്കൻചേരിയെ കസ്റ്റഡിയിലെടുത്തു

കൊച്ചി- എലിപ്പനി പ്രതിരോധ മരുന്നിനെതിരെ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയതിന് ജേക്കബ് വടക്കൻചേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി ചമ്പക്കരയിലുള്ള ഇയാളുടെ സ്ഥാപനത്തിൽനിന്നാണ് പോലീസ് പിടികൂടിയത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഡി.ജി.പിയോടാണ് ആരോഗ്യമന്ത്രി നടപടി എടുക്കാൻ ആവശ്യപ്പെട്ടിരുന്നത്. 
എലിപ്പനി പ്രതിരോധമെന്ന പേരിൽ സർക്കാർ വിതരണം ചെയ്യുന്ന ഡോക്‌സിസൈക്ലിൻ എന്ന മരുന്ന് മാരകമായ പാർശ്വഫലങ്ങളുണ്ടാക്കുമെന്നും എലിപ്പനി എന്ന പേരിൽ മരുന്നുകമ്പനികളുടെ തട്ടിപ്പാണ് നടക്കുന്നത് എന്നുമായിരുന്നു ഇയാൾ വാദിച്ചിരുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.
 

Latest News