മദീന- മസ്ജിദുന്നബവി ടെറസില്‍ ഒരേ സമയം 90,000 പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം. ടെറസില്‍ നമസ്‌കാരത്തിന് നീക്കിവെച്ച സ്ഥലത്തിന് 67,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. ടെറസിലേക്ക് കയറാന്‍ മസ്ജിദുന്നബവിയുടെ പ്രവേശന കവാടങ്ങള്‍ക്കു സമീപമായി 24 ഗോവണികളുണ്ട്. ഇതില്‍ ആറെണ്ണം ഇലക്ട്രിക് എസ്‌കലേറ്ററുകളാണ്.
ടെറസില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ ഇഫ്താര്‍ അനുവദിക്കുന്നുണ്ട്. ടെറസില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് 5,000 കാര്‍പെറ്റുകള്‍ വിരിച്ചിട്ടുണ്ട്. ഇഫ്താറിനും രാത്രിയിലും ഉപയോഗിക്കുന്നതിന് സംസം ജാറുകളുമുണ്ട്. ഇവിടെ 20,000 ലേറെ മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. മഗ്‌രിബ്, ഇശാ, തറാവീഹ് നമസ്‌കാര സമയങ്ങളിലാണ് ടെറസ് തുറക്കുന്നത്.
പുതിയ മാപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക