കൊല്ലം- ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാണ്(25) മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്താണ് അപകടം. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ