കണ്ണൂര്‍-തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അനൂപ്, നിഷ ദമ്പതികളുടെ മകള്‍ യാഷികയാണ് മരിച്ചത്. ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസം വയനാട്ടില്‍ കളിക്കുന്നതിനിടയില്‍ ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന്‍ മരിച്ചിരുന്നു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.