ദമാം - പ്രവാസി വെൽഫെയർ ദമാം റീജീയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദമാം സൈഹാത്തിലെ നൂറിൻ റിസോട്ടിൽ നടന്ന ഇഫ്താർ സംഗമത്തിൽ റീജീയണൽ കമ്മിറ്റി പ്രസിഡൻ്റ് അബ്‌ദുറഹീം തീരൂർക്കാട് പ്രവാസി വെൽഫെയറിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി. രാഷ്ട്രീയ സാമൂഹ്യ സേവന മേഖലയിൽ വേറിട്ട പ്രവർത്തനം കൊണ്ട് ശ്രദ്ധേയമാണ് പ്രവാസി എന്ന് അദ്ധേഹം പറഞ്ഞു.
നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വെൽഫെയർ പാർട്ടി ഉയർത്തി കൊണ്ടുവന്ന സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും, പാർട്ടിയുടെ സമരപരിപാടികൾ മറ്റു സാമൂഹ്യ സംഘടകൾ ഏറ്റെടുക്കുന്നത് അതിൻ്റെ സൂചനയാണെന്നും ജാതി സെൻസസ്, സി.എ.എ സമരങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണന്നും അദ്ധേഹം പറഞ്ഞു.
സംഗമത്തിൽ വിവിധ ജില്ലാ -റീജിയണൽ, വനിതാ വിഭാഗം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. സംഗമത്തിന് ജനറൽ കൺവീനർ ജമാൽ പയ്യന്നൂർ, റീജീയണൽ-ജില്ലാ ഭാരവാഹികളായ ബിജു പൂതകുളം,
ഷമീം കണ്ണൂർ, ഹാരിസ് കൊച്ചി, ജംഷാദ് കണ്ണൂർ, ഷരീഫ് കൊച്ചി, സലീം കണ്ണൂർ, അബ്ദുള്ള സൈഫുദീൻ, ഷമീർ പത്തനാപുരം, അയ്മൻ സഈദ്,ഫൈസൽ കുറ്റിയാടി, തൻസീം കണ്ണൂർ, ഷക്കീർ ബിലാവിനകത്ത്, സമീയുള്ള കൊടുങ്ങല്ലൂർ, ജോഷി ബാഷ, റഊഫ് ചാവക്കാട്, ദമ്മാം റീജിയണൽ വനിതാ വിഭാഗം പ്രസിഡൻ്റ് ഫാത്തിമ ഹാഷിം, ഭാരവാഹികളായ ജസീറ ഫൈസൽ, റഷീദ അലി, അനീസ മെഹബൂബ്, സജ്ന സക്കീർ , റമീസ അർഷദ്, സൽമ സമീയുള്ള, തിത്തു നവാഫ്, ഷോബി ഷാജു, നജ്ല സാദത്ത് എന്നിവർ നേതൃത്വം നൽകി.