കൊല്ലം: - ബസ് സ്റ്റോപില്‍ നിര്‍ത്താതെ പോയ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് യാത്രക്കാരന്‍ എട്ടിന്റെ പണി കൊടുത്തത്. എറണാകുളത്ത് നിന്നും ഒരാഴ്ച മുന്‍പാണ് പത്തനംതിട്ടയിലെത്തിയതെന്നും എം എല്‍ എ ജംഗ്ഷനില്‍ സ്റ്റോപ്പുള്ള കാര്യം അറിയില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ നാട്ടില്‍ മുന്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിള്ള സ്റ്റോപ്പ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേയെന്നായിരുന്നു യാത്രക്കാരന്റെ തിരിച്ചുള്ള ചോദ്യം.
സംഭവത്തില്‍ പരാതി നല്‍കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ചോദിച്ച ഡ്രൈവറോട് ഇംപോസിഷന്‍ എഴുതാനാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വാളകം എം എല്‍ എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ എഴുതി വാട്സ്ആപ്പില്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ 'ഇംപോസിഷന്‍' വാട്സ്ആപ്പിലെത്തുകയും ചെയ്തു.