പാലക്കാട് - ജില്ലയിലെ റേഷൻ കടകളിലും സപ്ലൈകോ ഔട്ട് ലൈറ്റുകളിലും രൂക്ഷമായ പുഴുങ്ങലരി ക്ഷാമം. മാർച്ച് മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിലെ റേഷൻ കടകളിൽ മുടങ്ങിയ പുഴുങ്ങല്ലരി വിതരണം ഇനിയും പുനരാരംഭിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല.
എൻ.എഫ്.എസ്.എ ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം കാരണമാണ് എഫ്.സി.ഐ ഗോഡൗണിലേക്കും അവിടെനിന്ന് റേഷൻ കടലിലേക്കും പുഴുങ്ങല്ലരി എത്തിക്കാൻ കഴിയാത്തത് എന്നതാണ് അധികൃതർ ന്യായമായി പറയുന്നത്.
ഈ പ്രശ്നം പരിഹരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നത് സപ്ലൈകോ വകുപ്പിന്റെ വലിയ വീഴ്ചയാണ്. എഫ്.സി.ഐ.യിൽ നിന്ന് ഈ മാസം 70:30 അനുപാതത്തിൽ പുഴുങ്ങലരിയും പച്ചരിയും
വിതരണം ചെയ്യാൻ അനുമതി ഉണ്ടെങ്കിലും മാർച്ച് മാസത്തിൽ അവ റേഷൻ കടകളിൽ എത്തുമോ എന്നത് ഉറപ്പില്ലാത്ത സാഹചര്യമാണ് ഇപ്പോൾഉള്ളത്. സപ്ലൈകോ ഔട്ട് ലെറ്റുകളിലും പുഴങ്ങലരി കിട്ടാനില്ല.
പ്രശ്നം പരിഹരിക്കാൻ സപ്ലൈകോ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് പി.എസ്.അബൂ ഫൈസൽ ആവശ്യപ്പെട്ടു. ഈ അവസ്ഥ തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് പി.എസ്.അബൂ ഫൈസൽ മുന്നറിയിപ്പ് നൽകി.