ജിദ്ദ- വേള്‍ഡ് മലയാളി ഫെര്‍ഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമായി സീസണ്‍സ് റസ്‌റ്റോറന്റില്‍ ഇഫ്താര്‍ സംഗമം നടത്തി. ഇഫ്താറിന് ശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ചാവക്കാട് റമദാന്‍ സന്ദേശം നല്‍കി. സര്‍വ്വമതങ്ങളും ഉദ്‌ഘോഷിക്കുന്നതു കാരുണ്യവും സ്‌നേഹവുമാണെന്നും സാന്ത്വന പരിചണം ഇസ്ലാമില്‍ പാപമോചനത്തിനുള്ള വഴിയാണെന്നും ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്ന് പരിശുദ്ധ ഖുര്‍ആനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ നല്‍കി വരുന്ന നാരീ പുരസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഡബ്‌ള്യു എം എഫ് ജിദ്ദ കൗണ്‍സില്‍ വൈസ് പ്രസിഡന്റും ജിദ്ദയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോ. വിനീത പിള്ളയെ ആദരിച്ചു.
വനിതാ വിഭാഗം കണ്‍വീനര്‍ സോഫിയ ബഷീര്‍ ആശംസകള്‍ നേര്‍ന്നു. രക്ഷാധികാരി മിര്‍സ ഷെരീഫ്, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് അംഗം നിസാര്‍ യൂസഫ്, മിഡില്‍ ഈസ്റ്റ് ഹെല്‍പ് ഡെസ്‌ക് കണ്‍വീനര്‍ മുഹമ്മദ് ബൈജു, മിഡില്‍ ഈസ്റ്റ് പ്രവാസി വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍ ഷിബു ജോര്‍ജ്, നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാനവാസ് വണ്ടൂര്‍, നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ജാന്‍സി മോഹന്‍, നാഷണല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണി തെക്കേടത്ത്, ബാജി നെല്പുര, റൂബി സമീര്‍, പ്രിയ സന്ദീപ്, ജിദ്ദാ കൗണ്‍സില്‍ ഭാരവാഹികളായ സജി കുര്യാക്കോസ്, നൗഷാദ് കാളികാവ്, ബഷീറലി പരുത്തികുന്നന്‍, വര്‍ഗ്ഗീസ് ഡാനിയേല്‍, മനോജ് മാത്യു, ഷിബു ചാലക്കുടി, നൗഷാദ് അടൂര്‍, ശിവാനന്ദന്‍, ജോസഫ് വര്‍ഗ്ഗീസ്, മുഹമ്മദ് സുബൈര്‍, ബഷീര്‍ അപ്പക്കാടന്‍, നുജുമ്ദ്ദീന്‍, പ്രവീണ്‍ എടക്കാട്, എബി കെ ചെറിയാന്‍, വിവേക് ജി പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സേക്രട്ട്രറി അഹ്മദ് യൂനുസ് സ്വാഗതവും ട്രഷറര്‍ സുശീല ജോസഫ് നന്ദിയും പറഞ്ഞു.