തിരുവനന്തപുരം - വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തില്‍ ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം അലസി പിരിഞ്ഞു. അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായുില്ല. ആര് നഷ്ടപരിഹാരം നല്‍കും എന്നതിലും യോഗത്തില്‍ വ്യക്തതയുണ്ടായില്ല. യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോയി. നഷ്ടപരിഹാരം സംബന്ധിച്ച് അദാനി ഗ്രൂപ്പും യോഗത്തില്‍ നിലപാട് അറിയിച്ചില്ല.
അദാനിക്ക് വേണ്ടിയുള്ള ചര്‍ച്ച ആണ് നടന്നതെന്നു കോണ്‍ഗ്രസ് നേതാവ് എം വിന്‍സെന്റ് ആരോപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. മുന്‍പ് അപകടത്തില്‍ പരിക്ക് പറ്റിയ സന്ധ്യറാണിക്കും നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ലെന്ന് എം വിന്‍സെന്റ് പറഞ്ഞു. ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കും. ടിപ്പറുകള്‍ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കും. എന്‍ഫോസ്‌മെന്റ് സംവിധാനങ്ങള്‍ ശക്തമാക്കും. പീക്ക് സമയത്ത് വാഹനങ്ങള്‍ ഓടാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.