എടപ്പാൾ - എടപ്പാൾ പട്ടണത്തിലെ മേൽപ്പാലത്തിനു മുകളിൽ കെ.എസ്.ആർ.ടി.സി ബസ്സും, വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാനിലെ ഡ്രൈവറാണ് മരണമടഞ്ഞത് .10 പേർക്ക് പരിക്കേറ്റു. വാനിനകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടുമണിക്കൂർ ശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ് ആണ് പുലർച്ചെ നാലരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ പത്ത് പേരും കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരാണ്.