തൃശൂര്‍-കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു.സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.