തൃശൂര്‍- മസില്‍ പവറിനെപ്പറ്റിയും മണി പവറിനെപ്പറ്റിയും പ്രസംഗിച്ച ഇലക്ഷന്‍ കമ്മീഷന് ആ വാക്കിന്റെ അര്‍ഥമറിയാമെങ്കില്‍ തൃശൂരില്‍ പണം കൊടുത്തു വോട്ടു പിടിക്കാനുള്ള ഒരു സ്ഥാനാര്‍ഥിയുടെ ശ്രമം അവസാനിപ്പിക്കണമെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അല്ലെങ്കില്‍ ജനങ്ങള്‍ അതു പിടികൂടും. എന്റെ പ്രജകള്‍ എന്നുള്ള ആ സ്ഥാനാര്‍ഥിയുടെ ഭാഷ ജനാധിപത്യത്തിനു നിരക്കുന്നതല്ല. കാലം ചവറ്റുകുട്ടയിലെറിഞ്ഞ രാജവാഴ്ചയുടെയും വര്‍ണാശ്രമത്തിന്റെയും ഭാഷയാണത് എന്നു ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പേരു പറയാതെ സൂചിപ്പിച്ചു.