അൽകോബാർ - അക്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ കമ്മറ്റിയുടെ കീഴിൽ കോബാർ റഫ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. അഫ്സൽ കയ്യങ്കോട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആരാധനകളിലും സൽ പ്രവർത്തനങ്ങളിലും സജീവമായി നിലകൊള്ളാൻ വിശ്വാസികൾ തയ്യാറാവണമെന്നും,ജീവിതത്തിൽ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരാവുകയും പക, വെറുപ്പ് വിദ്വോഷം,പിണക്കം,അസൂയ എന്നിത്യാദി തിന്മകളിൽ നിന്ന് പൂർണ്ണമായും വിട്ട് നിന്ന് ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവത്തിലേക്ക് പശ്ചാത്താപിച്ച് മടങ്ങാൻ വിശ്വാസികൾ ജാഗരൂകരാകണമെന്നും റമളാൻ സന്ദേശത്തിൽ അഫ്സൽ കയ്യങ്കോട് പറഞ്ഞു. സക്കാത്ത് നൽകിയും,ദാന ധർമ്മങ്ങൾ നിർവ്വഹിച്ചും സമൂഹത്തിൽ പ്രായസങ്ങൾ അനുഭവിക്കുന്ന പാവപ്പെട്ട രോഗികകളെയും,അഗതി അനാഥകളെയും,വിധവകളെയും ചേർത്ത് പിടിക്കാൻ റമളാനിലൂടെ നമുക്ക് സാധിക്കേണ്ടതുണ്ട്. ചടങ്ങിൽ. അക്‌റബിയ്യ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മൊയ്ദീൻ കീഴ്‌ശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദുള്ള പി.കെ,മുഹമ്മദ് റാഫി,ഉസ്മാൻ മഠത്തിൽ,ഫാറൂഖ് ഇരിക്കൂർ, എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. എ.കെ,നവാസ് സ്വാഗതവും മഹബൂബ് അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.