Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഇ ഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇ ഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണം ഇഴയുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണ വഴിയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായി ഇ ഡി കോടതിയില്‍ പറഞ്ഞു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി രജിസ്ട്രാര്‍ കോടതിയെ സമീപിച്ച് സമന്‍സില്‍ സ്റ്റേ നേടി. സ്റ്റേ നീക്കാന്‍ കോടതിയെ സമീപിക്കുമെന്നും ഇ ഡി വ്യക്തമാക്കി.
അന്വേഷണം ഏറെക്കുറെ  പൂര്‍ത്തിയായെന്നും  ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം നേരിടുന്ന അലി സാബ്രി നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. അലി സാബ്രിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു എന്ന് ഇ ഡി വ്യക്തമാക്കി. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ഇതുവരെ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ ഹാജരാക്കാന്‍ ഇ ഡിക്ക് കോടതി നിര്‍ദേശം നല്‍കി.

 

Latest News