എടപ്പാള്‍- ചമ്മറവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെ കക്ക വാരാന്‍ ഇറങ്ങിയ സംഘത്തിലെ യുവാവ് മുങ്ങി മരിച്ചു. കാടഞ്ചേരി വടക്കേ പുരക്കല്‍ നാരായണന്റെ മകന്‍ പ്രദീപ് (35) ആണ് മരിച്ചത്.
ആറു സുഹൃത്തുക്കള്‍ കക്ക വാരാനായി വന്നതായിരുന്നു. പ്രദീപ് ഇതിനിടെ മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.
പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.