കൊച്ചി - അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇതേ തുടർന്ന് കോളജിലെ 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയ്ക്കു പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പ്രതികരിച്ചു.