Sorry, you need to enable JavaScript to visit this website.

മഹല്ല് സംവിധാനത്തിലൂടെ ഏക സിവില്‍ കോഡിലെ മതവിരുദ്ധ നിയമങ്ങളെ മറികടക്കാം -സി.പി ഉമര്‍ സുല്ലമി

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ദമാമില്‍  സംഘടിപ്പിച്ച അഞ്ചാമത് വെളിച്ചം സൗദി ദേശീയ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപി ഉമര്‍ സുല്ലമി  സംസാരിക്കുന്നു.

ജിദ്ദ- നേരിനും നെറികേടിനും മനുഷ്യര്‍ പരിധി വെക്കുമ്പോള്‍ നീതിയുടെ പക്ഷം കൈക്കരുത്തുള്ളവരുടെ കൂടെ മാത്രമേ നിലകൊള്ളുകയുള്ളൂവെന്നും, നന്മ തിന്മകളുടെ വ്യാഖ്യാനവും വിവേചനവും വേദവെളിച്ചം കൊണ്ട് മാത്രമേ പൂര്‍ണ്ണമാവുകയുള്ളൂവെന്നും ഏക സിവില്‍ കോഡിലെ മതവിരുദ്ധ നിയമങ്ങളെ മറികടക്കാന്‍ സുശക്തമായ മഹല്ല് സംവിധാനങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കൂവെന്നും കെ എന്‍ എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി പറഞ്ഞു.
സഹജീവികളുടെ അവകാശത്തില്‍ കടന്നു കയറി ജീവിതം ആസ്വദിച്ചു തീര്‍ക്കുന്നവനും  പുണ്യം ചെയ്തു ജീവിതം ധന്യമാക്കുന്നവനും കര്‍മ്മഫലങ്ങള്‍ ലഭിക്കുന്ന മരണാനന്തര ജീവിതത്തെ ഖുര്‍ആന്‍ മുമ്പോട്ടു വെക്കുന്നു. മനുഷ്യന്റെ നീതിബോധം മരണാനന്തര ജീവിതത്തെ ശരിവെക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ദമാമില്‍  സംഘടിപ്പിച്ച അഞ്ചാമത് വെളിച്ചം സൗദി ദേശീയ  സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നൂറുന്‍ അലാ നൂര്‍ എന്ന വിഷയത്തില്‍ കെ എന്‍ സുലൈമാന്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. ഖുര്‍ആനും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും തമ്മിലുള്ള അത്ഭുതകരമായ സഹവര്‍ത്തിത്വബന്ധവും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഖുര്‍ആനിന്റെ  ഭാഷക്ക് ആധുനിക മനുഷ്യനോട് സംവദിക്കുവാന്‍ സാധിക്കുന്നതും അത്  ദൈവീക ഗ്രന്ഥമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
വെളിച്ചം സൗദി ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയായ ദ ലൈറ്റ് സൗദി ഓണ്‍ലൈന്‍ ജൂനിയേഴ്‌സ് ലോഞ്ചിങ് ജി സി സി ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മറ്റി പ്രസിഡന്റ് സലാഹ്  കാരാടന്‍ നിര്‍വഹിച്ചു. വെളിച്ചം റമദാന്‍ 2024 പ്രഖ്യാപനം അഹ്മദ്  ഷജ്മീര്‍ നദ്‌വിയും നടത്തി.
സഹല്‍ ഹാദി, മുനീര്‍ ഹാദി എന്നിവര്‍ ഖുര്‍ആന്‍ ഉണര്‍ത്തുന്ന ചിന്തകളെക്കുറിച്ച് സംസാരിച്ചു. നൗഷാദ് അകോലത്ത്  ആശംസ നേര്‍ന്നു. യൂസുഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു.  സലിം കടലുണ്ടി സ്വാഗതവും ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു. അസ്‌കര്‍ ഒതായി, ഷാജഹാന്‍ ചളവറ, അബ്ദുല്‍ ഗനി എന്നിവര്‍ സന്നിഹിതരായിരുന്നു. 

Tags

Latest News