ജിദ്ദ- അമരമ്പലം പഞ്ചായത്ത് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തില്‍ നിന്നുള്ള എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ഫൈസലിയ്യ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്ത്താര്‍ സന്ദേശ സംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു. നാസര്‍ ബാപ്പുവിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍, പ്രസിഡണ്ട് അബ്ദുല്‍ കരീംപനോലന്‍ അധ്യക്ഷത വഹിച്ചു .സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ ചുള്ളിയോട്. പി.സി.എ.റഹ്മാന്‍ (ഇണ്ണി), മണ്ഡലം സെക്രട്ടറി, ഫസലു മൂത്തേടം, ട്രഷറര്‍ ജാബിര്‍ ചങ്കരത്ത്, അനീഷ് തട്ടിയേക്കല്‍ (ജാപ്പ അമരംമ്പലം), ജലീല്‍മാടബ്ര, ജലീല്‍ മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ മുപ്ര, അഫ്‌സല്‍ മുണ്ടശ്ശേരി, വി.പി. അസ്‌ക്കര്‍, ഇബ്രാഹീം പാട്ടക്കരിമ്പ്, ടി.പി. മുനീര്‍, ഷിഹാബ് പൊറ്റമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മനാഫ് അച്ചു കൊമ്പന്‍ സ്വാഗതവും ഷെരീഫ് തങ്ങള്‍ നന്ദിയും പറഞ്ഞു.