മലപ്പുറം- ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധികാലത്ത് നടപ്പാക്കുന്ന വിവിധ കംപ്യൂട്ടര്‍ അധിഷ്ടിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ ഉപകേന്ദ്രമായ കോഡൂര്‍ ടെക്‌നിക്കല്‍ കോളേജില്‍ അമ്പത് ശതമാനം ഫീസ് ഇളവുകളോടെയാണ് പരിശീലനം.
ഈ വര്‍ഷം പുതുതായിയാരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), റോബോട്ടിക്‌സ്, കോഡിങ് എന്നിവക്കൊപ്പം മുന്‍വര്‍ഷങ്ങളിലേതുപോലെ ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രോഗ്രാമിങ് ഇന്‍ സി ആന്‍ഡ് സി പ്ലസ് പ്ലസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്ലസ്, എക്‌സ്‌പ്ലോറിംഗ് ഉബുണ്ടു തുടങ്ങിയ കോഴ്‌സുകളാണ് പരിശീലിപ്പിക്കുക.
ഈ അധ്യായന വര്‍ഷം നാല് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. അവധി ദിവസങ്ങളിലൊഴികെ രാവിലെ 9.30നും വൈകുന്നേരം അഞ്ചിനുമിടയില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 ബാച്ചുകളിലായിട്ടാണ് പരിശീലനം.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശനത്തിനും പ്രിന്‍സിപ്പല്‍, കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്, ഗ്രാമപഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്, താണിക്കല്‍, കോഡൂര്‍ പി.ഒ. 04832 868518, 9400 868518 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.